പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Friday, May 13, 2011

നാടും നഗരവും ചെങ്കടലാക്കി വരവേല്‍പ്പ്



അമ്പലപ്പുഴ: നാടും നഗരവും ചെങ്കടലാക്കി അമ്പലപ്പുഴയുടെ വികസനനായകനെ ജനങ്ങള്‍ വിജയാരവത്തോടെ വരവേറ്റു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപത്ത് രാവിലെ മുതല്‍ തടിച്ചുകൂടിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും ജി സുധാകരനെ മുദ്രാവാക്യം വിളിയോടെയും ഹര്‍ഷാരവത്തോടെയുമാണ് എതിരേറ്റത്. എല്‍ഡിഎഫ് അമ്പലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി എച്ച് സലാമും പ്രസിഡന്റ് സി രാധാകൃഷ്ണനും ചേര്‍ന്ന് ജി സുധാകരന് പൊന്നാടയണിയിച്ചു. തുടര്‍ന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജി സുധാകരനെ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സിപിഐ എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഡി മണിച്ചന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് തിരുവമ്പാടി ജങ്ഷനിലെത്തി തെക്കോട്ടുനീങ്ങിയ ചെങ്കടല്‍ പുന്നപ്ര-വയലാര്‍ സമരസേനാനികള്‍ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്ടിലെത്തി ജി സുധാകരനും ഒപ്പമുള്ളവരുംചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി.

No comments:

Post a Comment