ആലപ്പുഴ: ജില്ലയില്‍ എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എമാര്‍ എല്ലാവരും വിജയിച്ചു. യുഡിഎഫിലെ മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേര്‍ പരാജയത്തിന്റെ കയ്പ്നീര്‍ കുടിച്ചു. അരൂരില്‍ സിപിഐ എമ്മിലെ അഡ്വ. എ എം ആരിഫ് കഴിഞ്ഞതവണ 4753 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇക്കുറി 16852 വോട്ടുകള്‍ക്ക് വിജയിച്ചു. ചേര്‍ത്തലയില്‍ സിപിഐയിലെ പി തിലോത്തമന്‍ 8534 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞതവണ വിജയിച്ചത്. ഇക്കുറി ജില്ലയിലെ റെക്കോഡ് ഭൂരിപക്ഷമായ 18315 വോട്ടുകള്‍ക്ക് ജെഎസ്എസിലെ കെ ആര്‍ ഗൗരിയമ്മയെ തോല്‍പ്പിച്ചു. മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും കഴിഞ്ഞതവണ സിപിഐ എമ്മിലെ ഡോ. തോമസ് ഐസക് വിജയിച്ചത് 17679 വോട്ടുകള്‍ക്കായിരുന്നു. പുനര്‍നിര്‍ണയത്തില്‍ മാരാരിക്കുളം മണ്ഡലം ഇല്ലാതാവുകയും ആലപ്പുഴയുടെയും മാരാരിക്കുളത്തിന്റെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച ആലപ്പുഴ മണ്ഡലം നിലവില്‍ വരുകയും ചെയ്തു. ഇവിടെ നിന്ന് 16342 വോട്ടുകള്‍ക്കാണ് ഡോ. തോമസ് ഐസക് വിജയിച്ചത്. അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നും മന്ത്രിയായിരുന്ന ജി സുധാകരന്‍ കഴിഞ്ഞ തവണ വിജയിച്ചത് 11929 വോട്ടുകള്‍ക്കായിരുന്നു. ഇക്കുറി ജി സുധാകരന്‍ വിജയിച്ചത് 16580 വോട്ടുകള്‍ക്കാണ്. കുട്ടനാട്ടില്‍ തോമസ് ചാണ്ടി കഴിഞ്ഞ തവണ വിജയിച്ചത് 5381 വോട്ടുകള്‍ക്കായിരുന്നു. ഇക്കുറി 7971 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കായംകുളത്ത് സി കെ സദാശിവന്‍ കഴിഞ്ഞ തവണ വിജയിച്ചത് 5832 വോട്ടുകള്‍ക്കാണ്. ഇക്കുറി സദാശിവന്റെ ഭൂരിപക്ഷം 1315 വോട്ടുകളാണ്. 20 കൊല്ലമായി മാവേലിക്കരയിലെ എംഎല്‍എ ആയിരുന്ന എം മുരളിയാണ് കായംകുളത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി കെ സദാശിവന് മുന്നില്‍ അടിയറവ് പറഞ്ഞത്. ആലപ്പുഴ എംഎല്‍എ ആയിരുന്ന എ എ ഷുക്കൂര്‍ അരൂരില്‍ സിപിഐ എം ജില്ലാകമ്മിറ്റിയംഗവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. എ എം ആരിഫിന് മുന്നില്‍ 16852 വോട്ടുകള്‍ക്ക് അടിയറവ് പറഞ്ഞത്. 1991 മുതല്‍ യുഡിഎഫിലെ കെ സി വേണുഗോപാല്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന ആലപ്പുഴ മണ്ഡലം കെ സി വേണുഗോപാല്‍ എംപിയായപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനെ തന്നെയാണ് വരിച്ചിരുന്നത്. യുഡിഎഫിന്റെ കുത്തകയെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ മണ്ഡലം വമ്പന്‍ ഭൂരിപക്ഷം നല്‍കിയാണ് ഐസക്കിനെ വിജയിപ്പിച്ച് ഇടത്തേക്ക് ചാഞ്ഞത്.
No comments:
Post a Comment