പ്രസിഡന്റ്‌ : ആര്‍. രാജേഷ്‌ (9605838180) സെക്രട്ടറി : ബിപിന്‍ സി ബാബു 9747207260

Thursday, March 24, 2011

പിള്ള മനസില്‍ കള്ളമില്ല

ചില ഇലക്ഷന്‍ നര്‍മ്മങ്ങള്‍


വാര്‍ഡില്‍ മത്സരിക്കാന്‍ ഒരു പാട് കഷ്ട്ടപെട്ടിട്ടാണ്  ജോസ് അച്ചായന് സീറ്റ്‌ കിട്ടിയത് കൈവിട്ടു പോകും എന്നുള്ള അവസ്ഥയില്‍ ഏറെ പണിപെട്ടാണ്  സീറ്റ്‌ ഒപ്പിച്ചത് . അതും പോരഞ്ഞു റിബലുകളുടെ ബഹളവും . കൂടെ നിന്ന പല പ്രവര്‍ത്തകന്മ്മാരും   കാല് മാറി റിബലായി. കൂടെ നിന്ന പല വഞ്ചകന്‍മ്മാരും   കൂടി കുറേ പൈന്റു കുപ്പികളും ഫുള്‍ ബോട്ടിലുകളും പൊട്ടിച്ചത്  മിച്ചം . രണ്ടു റൌണ്ട് വീട്കയറിയപ്പോള്‍ ആണ്  വോട്ടു  കിട്ടണമെങ്കില്‍ കൂടെ സ്ത്രീ കഥാപാത്രങ്ങള്‍ വേണം എന്നാ തിരിച്ചറിവ് ഉണ്ടായതു അങ്ങനെ അവസാനം പെണ്ണുമ്പിള്ള യും   കൂടി  കളത്തില്‍ വലിച്ചിറക്കി . അങ്ങനെ അച്ചായന്‍ഹാന്‍ഡ്‌ കാണിച്ചു വോട്ടു ചോദിച്ചു വീടുകള്‍ തോറും കയറി ഇറങ്ങി .സ്ഥാനാര്‍ഥി ആയാല്‍ ഉള്ള കുഴപ്പം അതുവരെ പോകാത്ത വീട്ടില്‍ പോകണം , നാളിതു വരെ മിണ്ടാത്തവനെ കണ്ടാല്‍ മിണ്ടണം,   ഇന്ന്  വരെ ചിരിക്കാത്തവനെ കണ്ടാല്‍ ചിരിക്കണം, കണ്ടിട്ടും കാണാതെ  പോകുന്നവനോട്‌ അങ്ങോട്ട്‌ കയറി കുശലംചോദിക്കണം , അത്  ഇനി ആരാണെന്നു പറഞ്ഞാലും ചെയ്തെ പറ്റു കാരണം അവന്‍ ഒരു വോട്ടര്‍ ആണല്ലോനമ്മുടെ ഭാവി അവന്റെ കയ്യില്‍ അല്ലിയോ  അതുകൊണ്ട അല്ലെങ്കില്‍ പന്നാടന്‍ മ്മാരെ കണ്ടാല്‍ നമ്മള്‍മൈന്‍ഡ് ചെയ്യാറില്ല . ഇപ്പോള്‍  വഴിയെ പോകുന്ന കര്‍ഷക തൊഴിലാളി ആയ ചാത്തനും  ബെന്‍സ്  കാറില്‍പോകുന്ന സലിം മുതലാളിയും ഒരു പോലെരണ്ടു പേരുടെയും വോട്ടിനു തുല്യ മൂല്യ മാണ്‌. അങ്ങനെ വോട്ടുചോദിച്ചു ചോദിച്ചു ജോസ് അച്ചായനും ഭാര്യ ഏലിയാമ്മയും കൂടി ലക്ഷം  വീട് കോളനി യില്‍ എത്തി . പൂവര്‍ഫാമിലീസ്  തിങ്ങി പാര്‍ക്കുന്ന ഇടം, മനസില്‍ പുച്ഛം തോന്നി എങ്കിലും പ്രകടിപ്പിച്ചില്ല. അങ്ങനെ ഓരോ വീടുംകയറി , വെളുക്കെ  ചിരിച്ചു കൈ പിടിച്ചു കുലുക്കി ചിഹ്നം ഓര്‍മിപ്പിച്ചു കലാപരിപാടി മുന്നേറി . ചില വീട്ടില്‍ചെല്ലുമ്പോള്‍ കൊച്ചു പിള്ളേരേ വശത്താക്കാന്‍ മുട്ടായി എടുത്തു  കൊടുക്കും എന്നിട്ടത് വഴി ബാക്കിയുള്ളവരെ കമത്തും പിള്ളേരേ എടുത്തു ലാളിക്കും, അങ്ങനെ എന്തെല്ലാം.. എന്തെല്ലാം പരിപാടികള്‍ . അങ്ങനെ കയറികയറി മണിക്കുട്ടന്റെ വീട്ടില്‍ കയറിയപ്പോള്‍ മണിക്കുട്ടന്റെ പോടിക്കൊച്ചു മണിക്കുട്ടന്റെ ഭാര്യ ലത യുടെ കയ്യില്‍ . അങ്ങോട്ട്‌ ഇടിച്ചു കയറി കൊച്ചിനോട് ചോദിച്ചു  "മോളെ അറിയാമോ പറ ആരാണെന്നു" . കൊച്ചുഇതെന്തു ലോകം ഇവന്‍ എവിടെ നിന്ന് പൊട്ടി മുളച്ചു വന്നവന്‍ ആണെടാ എന്നാ മട്ടില്‍ തുറിച്ചു നോക്കി . ജോസ് അച്ചായന്‍ ഉടനെ : "മോളെ മാമന്‍ . പറഞ്ഞേ ,   ആരാ ....മാമന്‍ പറഞ്ഞാട്ടെ  മോളെഅന്നേരം ലത : " ഓ.....എന്റെ സാറെ ഇവള്‍ ഇങ്ങനാ വലിയ നാണക്കാരിയാണ്ആരേലും കണ്ടാല്‍ പിന്നെ അവള് വാ തുറക്കില്ല.  എന്തോ ചെയ്യാനാ പക്ഷേ ഇതേ പ്രായം ആണ് അപ്പുറത്തെ വിലാസിനിയുടെ കൊച്ചുഅവള്‍ എന്തൊരുമിടുക്കിയാ ഇതു കമാ എന്ന്  ഒരു  അക്ഷരം മിണ്ടത്തില്ല പക്ഷേ മൂത്തവള്‍ അതിന്റെയും കൂടി തീരും അവള്‍എല്ലാവരോടു കാര്യമാ വഴിയെ പോകുന്ന കാക്കയോടും അവള് കുശലം ചോദിച്ചേ പോകൂ അതാ അവള് ."  ഇതുപറഞ്ഞു കൊണ്ട് നില്‍കുമ്പോള്‍ മൂത്ത കുട്ടി ആയ ദേവി നന്ദന വന്നു ഉടനെ തന്നെ അച്ചായന്‍  രണ്ടു മുട്ടായിഎടുത്തു വീശി കൊച്ചിനെ സൈസ് ആക്കി എന്നീട്ടു ഒരു ചോദ്യം " മോളെ അറിയാമോഉടനെ കൊച്ചു "പിന്നെഅങ്കിളിന്റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ടല്ലോ" ജോസ് അച്ചായന്‍ : "മിടുക്കി അപ്പോള്‍  അങ്കിള്‍ പോകട്ടെ . മോളെ " . അങ്ങനെ പറഞ്ഞു രണ്ടു പേരും കൂടി വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ കൊച്ചു പുറകി   നിന്നും വിളിച്ചു ഒരു മുട്ടന്‍ ഡയലോഗ്    ജോസ്  അങ്കിളേ  അങ്കിള്‍ ജയിക്കും കേട്ടോ . അച്ചായന്‍ ആകെകോരിത്തരിച്ചു പോയി എന്നിട്ട് കൊച്ചിനോട് മോളുടെ നാക്ക്‌ പൊന്നായിരിക്കട്ടെ  കൂടാതെ  കേട്ടിയവളോട്  ഇങ്ങനെ മൊഴിഞ്ഞു "കണ്ടോടി പിള്ള മനസില്‍ കള്ളമില്ല അതിന്റെതാഅവര് പറഞ്ഞാല്‍ അച്ചട്ടാ". വീണ്ടുംരണ്ടു പേരും കൂടി അടുത്ത വീട് കയറി അടുത്ത വീട് എന്ന് പറയുന്നത്  മുന്‍പ് പറഞ്ഞ വിലാസിനിയുടെ വീടാണ്അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ അറിയത്തില്ല നാട്ടില്‍ അറിയപ്പെടുന്ന പേര് വേറെ ആണ് അത് എവടെപ്രസ്താവിക്കുന്നില്ല . എന്നാലും ആളൊരു  സഹായ മനസ്കത ഉള്ള കൂട്ടത്തില്‍ ആണ്  രണ്ടു  പിള്ളാര്‍ ഉണ്ട്  ആദ്യം കല്യാണം കഴിച്ച വന്‍ ഇട്ടിട്ടു പോയി പിന്നെ ഒരു കൊച്ചു കൂടി ഉണ്ടായി അതിന്റെഅപ്പന്റെ പേരിന്റെ സ്ഥാനത്ത്  കുറച്ചു ഡാഷ് ആണ് ഇട്ടിരിക്കുന്നത്  ( ഫില്‍ ഇന്‍ ബ്ലാങ്ക്സ് വിത്ത്‌ സൂട്ട്ബിള്‍വേര്‍ഡ്‌സ് )  അതാണ് സ്ഥിതി അങ്ങോട്ട്‌ പോകുന്നതിനു മുന്‍പ് സഹധര്‍മിണി ചോദിച്ചു അലവലാതിയുടെ വീട്ടില്‍ പോകണോ ജോസ് അച്ചായന്‍ പിന്നെ വോട്ടല്ലെടി എന്തിനാ കളയുന്നത് നീ  വാധൈര്യ മായിട്ട്  പോരേ  ഞാന്‍ ഇല്ലേവീട്ടില്‍ ചെന്ന് കയറി  ആരെയും  മുറ്റത്ത്‌ കണ്ടില്ല  കതകു അടഞ്ഞുകിടക്കുന്നു ജോസ് അച്ചായന്‍ നീട്ടി വിളിച്ചു " ആരുമില്ലിയോ ഇവിടേകൂയി വിലാസിനി  ഇവിടാരും ഇല്ലിയോ "അന്നേരം കൊച്ചിനെയും എടുത്തു കൊണ്ട് വിലാസിനി ഉമ്മറതൊട്ടു കടന്നു വന്നു അച്ചായന്‍ പതിവ് നമ്പര്കൊച്ചിനടുത്തോട്ടിറക്കി  ആദ്യം രണ്ടു മുട്ടായി എടുത്തു വീശി എന്നിട്ട് മോളെ  അറിയാമോ  കൊച്ചുടനെ മറു ഡയലോഗ്  അറിയാം   
ജോസ് അച്ചായന്‍ തിരിഞ്ഞു  ഏലിയാമ്മ  ചേട്ടത്തിയുടെ നേരേ തിരിഞ്ഞു എന്നിട്ട്  പറഞ്ഞു  " കണ്ടോടി പിള്ള മനസ്സില്‍ കള്ളമില്ല അതിന്റെതാ അവര് പറഞ്ഞാല്‍ അച്ചട്ടാ  " 
എന്നാല്‍ പറ മോളെ ആരാ?  കൊച്ചു തിരിച്ച് :ഡയലോഗ്  :  അച്ഛന്‍  
ബാക്കി  ഞാന്‍ പറയണ്ടല്ലോ  വേണോ  ?

ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം കുമിള് പോലെ പൊങ്ങുന്ന വെളുക്കെ ചിരിച്ചു കൈ വീശി കാണിച്ചു തേരാപ്പാര  ഇറങ്ങുന്ന ഇത്തരം അണ്ണന്‍മ്മാര്‍  ജാഗ്രത ..........

FOR MORE STORIES VISIT  aralipoovukal.blogspot.com

ഇതാ, ആയിരം തലയുള്ള അഴിമതിപ്പട്ടിക


ഡല്‍ഹിയില്‍ രാവുംപകലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നു. എല്ലാം തികഞ്ഞ പട്ടിക. അഴിമതിക്ക് അഴിമതി, പെണ്‍‌വാണിഭത്തിന് പെണ്‍‌വാണിഭവും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായതൊന്നും പട്ടികയിലില്ല. മുസ്ളിംലീഗിന്റെയും കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജേക്കബ് ഗ്രൂപ്പുകളുടെയും സ്ഥാനാര്‍ഥിപ്പട്ടിക ഇതിനോട് ചേര്‍ത്തുവച്ചാല്‍ എല്ലാം പൂര്‍ണമാകും. ജയിലിലുള്ള ബാലകൃഷ്ണപിള്ള പിന്മാറിയപ്പോള്‍ ജയിലില്‍ പോകാനൊരുങ്ങി നില്‍ക്കുന്നവര്‍ നന്നായി അലങ്കരിക്കുന്നുണ്ട് സ്ഥാനാര്‍ഥിപ്പട്ടികയെ.

1)പാമോലിൻ കേസ്
2)സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി

3)ലീഗും പൊതുമരാമത്ത് അഴിമതിയും

4)ഉമ്മൻ ചാണ്ടിയുടെ ബ്ലൂ സ്കൈ വിദ്യാരക്ഷ !

5)ബാർ ലൈസൻസും ജഡ്ജിക്കോഴയും

6)ഐസ്ക്രീമും മലബാർ സിമന്റ്സും തമ്മിലെന്ത് ?

7)കരിയാർകുറ്റി-കാരപ്പാറയും ബ്രഹ്മപുരവും മറ്റു ഇടപാടുകളും

8)ഭക്ഷ്യ-സിവിൽ സപ്ലൈസ് അഴിമതികൾ

9)മാണിയുടെ “പാലാഴി”യും മറ്റും

10)കെ‌എം‌എം‌എല്ലിനു 20 ലക്ഷം ഡോളർ കോഴ വാഗ്ദാനം

11)പിള്ളയ്ക്ക് പിൻ‌ഗാമിയാകാൻ നീളൻ ക്യൂ


പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണഗതിക്ക് അനുസരിച്ച് ഭാവി നിര്‍ണയിക്കപ്പെടാന്‍ പോകുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണ് സ്ഥാനാര്‍ഥിപ്പട്ടികയിലെ കേമന്മാരില്‍ ഒരാള്‍.41 വര്‍ഷമായി പ്രതിനിധാനം ചെയ്യുന്ന പുതുപ്പള്ളി തന്നെ ഇത്തവണയും. ഇത്രകാലമായിട്ടും പുതുപ്പള്ളിയില്‍ കൊള്ളാവുന്ന വികസനപ്രവര്‍ത്തനമൊന്നും നടത്താന്‍ കഴിയാത്തതിന്റെ റെക്കോഡുമുണ്ട് അദ്ദേഹത്തിന്. ഉമ്മന്‍ചാണ്ടിക്ക് പങ്കാളിത്തമുള്ള അഴിമതി പാമൊലിനില്‍ ഒതുങ്ങുന്നില്ല. ഇപ്പോള്‍ സിബിഐ അന്വേഷണത്തിലുള്ള 50 കോടിയുടെ വിദ്യാഭ്യാസവായ്പാ അഴിമതി, ഘടകകക്ഷി നേതാവ് ടി എം ജേക്കബ് ഉന്നയിച്ച സൈന്‍ ബോര്‍ഡ് അഴിമതി എന്നിവ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുപ്പില്‍ തുറിച്ചുനോക്കുന്ന പ്രശ്നങ്ങളാണ്. 735 കോടിയാണ് സൈന്‍ ബോര്‍ഡ് കരാറിലൂടെ ഉമ്മന്‍ചാണ്ടി വെട്ടിച്ചതെന്ന് ടി എം ജേക്കബ് പറഞ്ഞിരുന്നു.

സുരക്ഷിതമണ്ഡലമെന്നു കരുതി വേങ്ങരയില്‍ ചേക്കേറിയ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് പ്രചാരണവേളയില്‍ മറുപടി പറയേണ്ടത് ഐസ്ക്രീം പെണ്‍‌വാണിഭത്തെ കുറിച്ചുതന്നെയായിരിക്കും. റൌഫിന്റെ പുതിയ വെളിപ്പെടുത്തലും ഐസ്ക്രീം കേസില്‍ പല മേഖലയില്‍ നിന്നുയരുന്ന പുതിയ ആരോപണങ്ങളും വ്യവസായമന്ത്രിയായിരിക്കെ പൊതുമേഖലയെ കുളംതോണ്ടിയതിന്റെയും കെഎംഎംഎല്‍ അഴിമതിയുടെയും റെക്കോഡുമായാണ് കുഞ്ഞാലിക്കുട്ടി ജനവിധി തേടുന്നത്. ബാലകൃഷ്ണപിള്ളയെ മത്സരരംഗത്തുനിന്നു പിന്മാറ്റാന്‍ ഉമ്മന്‍ചാണ്ടിയും പി പി തങ്കച്ചനും ചെലുത്തിയ സമ്മര്‍ദമൊന്നും കുഞ്ഞാലിക്കുട്ടിമേല്‍ പ്രയോഗിക്കാനാകില്ല.

പ്രധാന ഘടകകക്ഷി നേതാക്കളായ ടി എം ജേക്കബ്ബിനെ കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിയും കെ എം മാണിയെ പാലാഴി റബര്‍ അഴിമതിയും ഈ തെരഞ്ഞെടുപ്പില്‍ വേട്ടയാടുമെന്നുറപ്പ്. കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ജേക്കബിനെ പ്രതിയാക്കുന്നതുസംബന്ധിച്ച് ഹര്‍ജിയില്‍ സുപ്രീംകോടതി മൂന്നാഴ്ചയ്ക്കുശേഷം വാദം കേള്‍ക്കാനിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം തോറ്റ പിറവത്തുതന്നെയാണ് ജേക്കബ് ഇത്തവണയും മത്സരിക്കുന്നത്. മാണി പാലായിലും. മാണിക്കെതിരെ പാലാഴി റബര്‍ അഴിമതി പ്രശ്നമുന്നയിച്ച പി സി ജോര്‍ജ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണിക്കൊപ്പമാണ്.

റേഷന്‍ ഡിപ്പോ അനുവദിക്കുന്നതിന് കെപിസിസി സെക്രട്ടറി എന്‍ കെ അബ്ദുറഹ്മാനില്‍ നിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രതിയായ അടൂര്‍ പ്രകാശ് കോന്നിയില്‍ വീണ്ടും ജനവിധി തേടുന്നു. പൊതുമരാമത്ത് കരാര്‍ വഴിവിട്ട് നല്‍കി അഴിമതിക്കേസിലും ചെക്ക് കേസിലും ഉള്‍പ്പെട്ട മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ മത്സരിക്കുന്നത് കോഴിക്കോട് സൌത്തിലാണ്. കെഎസ്ആര്‍ടിസി എംപാനല്‍ നിയമന അഴിമതിയില്‍ ഉള്‍പ്പെട്ട എന്‍ ശക്തന്‍ കാട്ടാക്കടയിലും വനം മാഫിയുടെ സ്വന്തം ആളെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന കെ പി വിശ്വനാഥന്‍ പുതുക്കാട്ടും ജനവിധി തേടുന്നു




ldf candidates

Monday, March 21, 2011

നൂറില്‍ നൂറു മാര്‍ക്കും നേടിയ ധന മന്ത്രി



തിരു: സാമ്പത്തികമേഖലയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സമാനതകളില്ലാത്തത്‌. അഞ്ചുവര്‍ഷത്തിനിടെ റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ ഒരുദിവസം പോലും സംസ്ഥാനത്തിന്‌ കൈവായ്പപോലും എടുക്കേണ്ടിവന്നില്ല. ട്രഷറിയില്‍നിന്ന്‌ പണം നല്‍കുന്നതിന്‌ ഒരുദിവസം പോലും നിയന്ത്രണവുമുണ്ടായില്ല.
ധനമാനേജ്മെന്റിലെ അക്കാദമിക്‌ അനുഭവങ്ങള്‍ പ്രായോഗിക തലത്തിലേക്ക്‌ പകര്‍ത്തിയപ്പോള്‍ നൂറില്‍ 100 മാര്‍ക്ക്‌ നേടുന്നു ഡോ. തോമസ്‌ ഐസക്‌ എന്ന ധനമന്ത്രി. നികുതി വരുമാനത്തില്‍ അഞ്ചുവര്‍ഷംകൊണ്ട്‌ 9000 കോടിരൂപയുടെ വര്‍ധന, കംപ്യൂട്ടര്‍വല്‍ക്കരണം, ഇ- റിട്ടേണ്‍, ഇ- പേയ്മെന്റ്‌, ചെക്ക്പോസ്റ്റുകളുടെ നവീകരണം തുടങ്ങിയവയെല്ലാം മികച്ച ധനമാനേജ്മെന്റിന്റെ പ്രത്യക്ഷ നേട്ടങ്ങളില്‍ ചിലത്‌. രാജ്യത്ത്‌ ആദ്യമായി ഇ- പേയ്മെന്റ്‌ നടപ്പിലാക്കിയപ്പോള്‍ കേരളത്തിനുലഭിച്ചത്‌ രണ്ടു ദേശീയ അവാര്‍ഡുകള്‍.
സര്‍ക്കാരിനെയും മികച്ച ധനമാനേജ്മെന്റും സാമ്പത്തികമേഖലയിലെ വിപ്ലവാത്മകപരിഷ്കാരങ്ങളും മുന്‍ ധനസെക്രട്ടറിയും മുന്‍ ചീഫ്‌ സെക്രട്ടറിയുമായ ഡോ. ഡി ബാബുപോള്‍ വിലയിരുത്തുന്നു. ഒപ്പം ഡോ. തോമസ്‌ ഐസക്‌ എന്ന ധനകാര്യ വിദഗ്ധനെയും.
"1957-ലെ മന്ത്രിസഭയില്‍ സി അച്യുതമേനോനുശേഷം ഡോ. തോമസ്‌ ഐസക്കിനെപ്പോലെ ഇത്രയും പ്രഗത്ഭനായ ധനമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മൂന്നുവര്‍ഷം ധനവകുപ്പ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയും, 'ഔട്ട്സ്റ്റാന്‍ഡിങ്‌ പെര്‍ഫോമന്‍സ്‌' ആണെന്ന്‌. ഒരുദിവസം പോലും ട്രഷറി അടച്ചില്ല. റിസര്‍വ്ബാങ്കില്‍നിന്ന്‌ ഒരുദിവസംപോലും വെയ്സ്‌ ആന്‍ഡ്‌ മീന്‍സ്‌ ഇനത്തില്‍ കൈവായ്പ എടുക്കേണ്ടിയും വന്നില്ല. ധനമാനേജ്മെന്റിന്റെ കാര്യക്ഷമതക്ക്‌ ഇതുതന്നെ തെളിവ്‌.
പ്രശ്നം കൃത്യമായി പഠിച്ച്‌ വിലയിരുത്തിയാണ്‌ മന്ത്രി എന്ന നിലയില്‍ ഐസക്‌ ഇടപെടുന്നത്‌. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ നിയന്ത്രണത്തില്‍ നിര്‍ത്താനും ആവശ്യമായ സ്വാതന്ത്ര്യം നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതു വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. ഭരണനടത്തിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സ്വാതന്ത്ര്യം കുറയുമ്പോഴാണ്‌ പ്രശ്നങ്ങള്‍ തലപൊക്കുന്നത്‌. എന്നാല്‍, ധനവകുപ്പില്‍ അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപ്പിലാക്കുന്നതിലും അദ്ദേഹം വിജയമായി.
കുതിരപ്പുറത്തിരിക്കുന്ന ആള്‍ ഏതുതരക്കാരനെന്ന്‌ അഞ്ചുമിനിറ്റുകൊണ്ട്‌ കുതിരയ്ക്ക്‌ അറിയാന്‍ കഴിയും. കുതിരക്കാരന്‍ സമര്‍ഥനല്ലെന്ന്‌ മനസ്സിലാക്കിയാല്‍ കുതിര അതിന്റെ വഴിക്കുപോകും. പിന്നെ നിയന്ത്രണവും അസാധ്യം. ഇതുതന്നെയാണ്‌ ഉദ്യോഗസ്ഥരുടെ കാര്യത്തിലും സംഭവിക്കുക. കൃത്യമായി കാര്യങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യുന്നവരെ മാത്രമേ അവര്‍ അനുസരിക്കൂ. അക്കാര്യത്തില്‍ ധനമന്ത്രി വന്‍വിജയവുമാണ്‌. മാനേജ്മെന്റിന്റെ സൂക്ഷ്മതലങ്ങളില്‍മുതല്‍ കാഴ്ചപ്പാടിന്റെ ഉയര്‍ന്നതലങ്ങളില്‍വരെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചു.
ഒരേസമയം ധനമന്ത്രിയും ധനസെക്രട്ടറിയും വാണിജ്യസെക്രട്ടറിയായുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. എന്നാല്‍, അതുതന്നെയാണ്‌ ധനമന്ത്രി എന്നനിലയില്‍ അദ്ദേഹത്തിന്റെ വിജയം. നികുതിവകുപ്പില്‍ സുതാര്യത ഉറപ്പാക്കിയതും ചെക്കുപോസ്റ്റുകളെ അഴിമതി വിമുക്തമാക്കാനുള്ള ശ്രമങ്ങളും സ്വര്‍ണത്തിന്‌ കോമ്പൗണ്ടിങ്‌ നികുതി ഏര്‍പ്പെടുത്തിയതുമെല്ലാം സാഹസികമായ ഇച്ഛാശക്തിയുടെ പ്രകടമായ ഉദാഹരണങ്ങള്‍. ഇക്കാര്യങ്ങളിലെല്ലാം ഉദ്ദേശിച്ച വിജയം കൈവരിക്കാനും കഴിഞ്ഞു.
പരിഷ്കാരങ്ങള്‍ മുന്നോട്ടുപോകുകയാണ്‌ വേണ്ടത്‌. അടുത്ത ഗവണ്‍മെന്റിലും ഈ മികവും പ്രാഗത്ഭ്യവും ഏറ്റെടുക്കാന്‍ കഴിയുന്ന വ്യക്തികള്‍തന്നെ ധനവകുപ്പ്‌ കൈകാര്യം ചെയ്യണം. ഇപ്പോഴുള്ളതുപോലെ വ്യക്തമായ വീക്ഷണമുള്ള ധനമന്ത്രിയെയാണ്‌ ഇനിയും കേരളത്തിനു വേണ്ടത്‌."

ഭരണമികവിന്റെ അഞ്ചു വര്‍ഷങ്ങള്‍

നാ‍ളിതുവരെ കേരളം ഭരിച്ച ഇടതുപക്ഷ-വലതുപക്ഷ  ഗവർണ്മെന്റുകൾക്ക് ചെയ്യാൻ സാധിച്ചതിന്റെ പതിന്മടങ്ങ് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞ ഒരു ഗവർണ്മെന്റാണ് ഇപ്പോഴത്തെ ഇടതുപക്ഷ ഗവർണ്മെന്റ്. ഭരണമേറ്റ ആദ്യ നാളുകളിൽ പാർട്ടികളിലും  മുന്നണിയിലും ഉണ്ടായിരുന്ന ആന്തരികമായ ചില പ്രതികൂല ഘടകങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. അതെല്ലാം പരിഹരിച്ചു വന്നപ്പോഴേയ്ക്കും സമയം അല്പം വൈകിയിരുന്നു. എന്നിട്ടും ഇത്രയും മെച്ചപ്പെട്ട ഒരു ഭരണം കാഴ്ചവയ്ക്കാനായി എന്നത് എടുത്തുതന്നെ പറയണം.
ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ കേരളം വികസന രംഗത്ത് അദ്ഭുതകരമായ വിജയം കൈവരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കാതെ ഈ ഗവർണ്മെന്റ് കൈവരിച്ച ഭരണ  നേട്ടങ്ങൾക്ക് വോട്ടിലൂടെ കൈയ്യൊപ്പ് നൽകിയാൽ അത് കേരളത്തിന്റെ സൌഭാഗ്യം തന്നെ ആയിരിക്കും. ഭരണത്തെ വിലയിരുത്തി ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഒരാൾക്കും ഇടതുപക്ഷത്തിനല്ലാതെ വോട്ടു ചെയ്യാനാകില്ല.അവർ കടുത്ത ഇടതുപക്ഷ വിരുദ്ധരല്ലെങ്കിൽ!
എല്ലാ മേഖലകളിലും ഒരു ഭരണകൂടത്തിന്റെ നേതൃത്വവും സംരക്ഷണം കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതായിരുന്നു ഈ ഭരണം. സമസ്ത മേഖലകളിലും മാറ്റത്തിന്റെ കാഹളം മുഴക്കാൻ ഈ ഗവർണ്മെന്റിന് സാധിച്ചു. സർക്കാരിന്റെ ഇടപെടൽ എല്ലാ മേഖലകളിലും ദൃശ്യമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ഈ ഗവർണ്മെന്റ് പ്രത്യേകം ഊന്നൽ നൽകിയത് എന്നത് അഭിമാനപൂർവ്വം പറയാൻ കഴിയും. സമ്പന്നവർഗ്ഗ താല്പര്യങ്ങളെക്കാലുപരി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബാദ്ധ്യതപ്പെട്ട മുന്നണിയാണ് ഇടതുമുന്നണി. ആനിലയിൽ   ഇടതുസർക്കാരിനു ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞു.
മൂലധന ശക്തികൾക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന വൻ കിട പദ്ധതികളെ മാത്രം വികസന അടയാളങ്ങളായി കൊട്ടി ഘോഷിക്കുന്നവർക്ക് കനത്ത മറുപടിയായിരുന്നു ഈ ഭരണം. വ്യാവസായിക മേഖലയിലും മുമ്പെങ്ങുമില്ലാത്ത വികസന വിപ്ലവങ്ങൾ ഈ ഭരണ കാലത്ത് നടന്നിട്ടുണ്ട്. എങ്കിലും പാവങ്ങളെ ഇത്രയധികം ശ്രദ്ധിച്ചതിനുതന്നെയാണ്  കൂടുതൽ മാർക്ക് നൽകേണ്ടത്. എത്ര വൻ പദ്ധതികൾ വന്നാലും ദുരിത ഭാരം പേറി കഴിയുന്ന വിഭാഗം ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭരണനേട്ടമായി കരുതാനാകില്ല. ആനിലയിൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന് എൺപതു മാർക്ക് ഏതു പൊട്ടക്കണ്ണൻ രാഷ്ട്രീയ നിരീക്ഷകനും നൽകും.
സമ്പൂർണ്ണ സംതൃപ്തി എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തിനിടയിലാണ് ഭരണകാലാവധി തീരുന്നത്. ഇപ്പോൾ ഇടതുമുന്നണിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളം കുറഞ്ഞത്  അഞ്ച്  വർഷം പുറകിലേയ്ക്ക് പോകും.  യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുഭരണം നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളെ ഒന്നൊന്നായി അട്ടിമറിക്കുവാനാണ് സാദ്ധ്യത. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും വന്നാൽ ഒന്നേന്ന് എല്ലാം ഉടർച്ചുവാർത്ത്  തുടങ്ങണം. മറിച്ച് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ജനവിധി വീണ്ടും ഇടതുമുന്നണിയ്ക്ക് അനുകൂലമായാൽ   കേരളം വികസനക്കുതിപ്പിൽ മറ്റ് സംസ്ഥാനങ്ങൾക്ക്തന്നെ ഒരു മാതൃകയാകും.
2006 മെയ് 18-ന് അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനകീയ വികസന പന്ഥാവിലൂടെ ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയത്. കർഷക ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും വ്യവസായ ഐറ്റി -ടൂറിസം മേഖലകളിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിലും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും സമ്പൂർണ്ണ പാർപ്പിട പദ്ധതിയും സമ്പൂർണ്ണ വൈദ്യുതീകരണവും നടപ്പിലാക്കിത്തുടങ്ങുന്നതിലും വിജയിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയും മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ നടപടിയെടുക്കുകയും ചെയ്തു. ക്ഷേമ പെൻഷനുകൾ മൂന്നു മടങ്ങോളമായി വർദ്ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കി.
ക്രമസമാധാന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനം കൈവരിച്ചു. ദശലക്ഷക്കണക്കിനായ പ്രവാസി മലയാളികൾക്ക് പെൻഷനുൾപ്പെടെ ക്ഷേമനിധി ഏർപ്പെടുത്തി. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യ വികസനം ഉൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. അങ്ങനെ ഭരണ നേട്ടങ്ങളുടെ  വിജയപതാകയുമേന്തി മുന്നേറുന്ന ഇടതുഭരണത്തിന് തുടർച്ച കിട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂർത്തീകരിച്ച നിരവധി പദ്ധതികൾക്കൊപ്പം  തുടങ്ങിവച്ച പല പദ്ധതികൾക്കും തുടർച്ചയും വിജയവും കൈവരിക്കുവാൻ ഇടതു മുന്നണി ഭരണം വീണ്ടും അധികാരത്തിൽ വരണം.
ഒരു ദിവസം പോലും ട്രഷറി പൂട്ടാതെ ഭരണം നടത്തിയത് ഇന്ദ്രജാല സമാനമായാണ് പല ധനകാര്യ വിദഗ്ദ്ധരും കരുതുന്നത്. കേരളത്തിന്റെ ഖജനാവിനെ  ഇത്രയും സുരക്ഷിതമായി നിലനിർത്തുവാൻ  കഴിഞ്ഞതിന്  ഇടതുപക്ഷഗവർമെന്റിന്റെ നിറുകയിൽ  പൊൻ തൂവൽ  ചാർത്തിക്കൊടുക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും ആ  ഓരോ  പൊൻ തൂവലുകളാകുമെന്ന് പ്രത്യാശിക്കാം! കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സംഭവിച്ച കൈപ്പിഴകളിൽ കൈയ്യുടൻ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന  ജനങ്ങൾ ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നുണ്ട്. ഇനിയും അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ! ഭരണം ഇത്തവണയും ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ തിമിരമൊന്നുമില്ലാത്ത  പ്രധാന രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.